ഹൊ, എന്‍റെ ഒരു കാര്യം..

Webdunia
തിങ്കള്‍, 24 ജനുവരി 2011 (14:46 IST)
എപ്പോഴും വീമ്പിളക്കുന്ന ഒരു പൊലീസുകാരന്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടറോട്‌ : സാര്‍ ഞാന്‍ സമര്‍ഥമായാണ്‌ കള്ളനെ പിടിക്കാന്‍ അവിടെ എത്തിയത്‌ ?

സംഭാഷണത്തില്‍ രസം കയറിയ ഇന്‍സ്‌പെക്‌ടര്‍: എന്നിട്ട്‌ ?

പൊലീസുകാരന്‍ : അടി കൊണ്ട്‌ ഒരോട്ടം...

ഇന്‍സ്‌പെക്‌ടര്‍: അയ്യോ... കള്ളന്‍ അടി കൊണ്ട്‌ ഓടിപ്പോയോ ?

പൊലീസുകാരന്‍: അയ്യോ, അങ്ങനല്ല...

ഇന്‍സ്‌പെക്‌ടര്‍: പിന്നെങ്ങനാ ?

പൊലീസുകാരന്‍ : അടികൊണ്ട്‌ ഓടിയത്‌ ഞാനാ സാര്‍ !!