ബുദ്ധിമാന്‍

Webdunia
PROPRO
ധീരനും ബുദ്ധിമാനുമായ ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന്‌ ശഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ഒരു യുവാവ്‌ പുഴയില്‍ വീണപ്പോള്‍ രക്ഷപ്പെടുത്തി. അതില്‍ പിന്നെ യുവതിയെ വിവാഹം കഴിക്കണമെന്ന്‌ അയാള്‍ക്ക്‌ കലശലായ ആഗ്രഹം ഉണ്ടായി. അയാള്‍ യുവതിയോട്‌ പ്രേമാഭ്യര്‍ഥന നടത്തി.

യുവതി: ഞാന്‍ ധീരനും ബുദ്ധിമാനുമായ ഒരാളെയേ വിവാഹം കഴിക്കൂ.

യുവാവ്‌: അതിന്‌ ഞാന്‍ ഭവതിയെ പുഴയില്‍ നിന്നും രക്ഷിച്ചില്ലേ?

യുവതി : ധീരത കാട്ടി പക്ഷെ താന്‍ ബുദ്ധിമാനാവണമെന്നില്ലല്ലോ?

യുവാവ്‌: ബുദ്ധിമാനുമാണ്‌, കാരണം ഞാനാണ്‌ ഭവതിയെ വെള്ളത്തില്‍ തള്ളിയിട്ടത്‌.