മോഹന്‍ലാലിന് വേണ്ടിയാണ് നസിറുദ്ദീന്‍ ഷായെ മാറ്റിയത് !

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (15:21 IST)
പഞ്ചാഗ്‌നി എന്ന തന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജേര്‍ണലിസ്റ്റ് റഷീദ് എന്ന കഥാപാത്രത്തിനായി ആദ്യം ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷായെയാണ് തീരുമാനിച്ചിരുന്നതെന്ന് സംവിധായകന്‍ ഹരിഹരന്‍. പഞ്ചാഗ്‌നിയില്‍ തനിക്ക് ഒരു റോള്‍ തരണമെന്ന മോഹന്‍ലാലിന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് നസിറുദ്ദീന്‍ ഷായെ മാറ്റിയതെന്നും ഹരിഹരന്‍ വ്യക്തമാക്കുന്നു.
 
റഷീദ് എന്ന കഥാപാത്രത്തെ മോഹന്‍ലാലിന് നല്‍കാനുള്ള തന്‍റെ തീരുമാനത്തോട് ആദ്യം എം ടി വാസുദേവന്‍ നായര്‍ക്ക് യോജിക്കാനായില്ലെന്നും ഹരിഹരന്‍ പറയുന്നു. ആ കഥാപാത്രത്തിനായി നസിറുദ്ദീന്‍ ഷായെ ബുക്ക് ചെയ്ത് അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍ ഒടുവില്‍ എല്ലാവരും തന്‍റെ തീരുമാനത്തോട് യോജിക്കുകയായിരുന്നു എന്നും ഹരിഹരന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
 
മോഹന്‍ലാലിന്‍റെ കരിയറില്‍ പഞ്ചാഗ്നിയിലെ കഥാപാത്രം വലിയ ബ്രേക്കായിരുന്നു എന്ന് ഹരിഹരന്‍ ഓര്‍ക്കുന്നു. റഷീദിനെ കയ്യടക്കത്തോടെ അവതരിപ്പിച്ച മോഹന്‍ലാല്‍ പിന്നീട് മലയാളത്തിലെ ഒന്നാം നമ്പര്‍ നായകനായി മാറി.
Next Article