'ഞാനും നിവിനും തമ്മിലുള്ള ബന്ധത്തിൽ ഒരു സർപ്രൈസ്'... സൃന്ദയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (15:08 IST)
മലയാള സിനിമയിൽ തന്റേതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് സൃന്ദ. സൃന്ദയുടെ സിനിമാ ജീവിതത്തിൽ എന്നും തിളങ്ങി നിൽക്കുന്ന കഥാപാത്രം 1983യിലെ സുശീലയാണ്. തട്ടത്തിൽ മറയത്തിൽ നിവിൻ പോളിയുടെ ചേച്ചിയായി അഭിനയിച്ച സൃന്ദ 1983യിൽ നിവിന്റെ ഭാര്യയായി എത്തി. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.
 
പ്രേമത്തിലൂടെ ശ്രദ്ധേയനായ അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നി‌ക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിൽ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് പങ്കുവെച്ച് സൃന്ദ തന്റെ ഫേസ്ബുക്കിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പുതിയ ചിത്രത്തിൽ നിവിൻ പോളിയുടെ ആരായിട്ടായിരിക്കും സൃന്ദ എത്തുക?.
 
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഹാന കൃഷ്ണ കുമാറാണ് നായിക. നിവിന്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നിവിന്റെ അമ്മയായി ശാന്തികൃഷ്ണ എത്തുന്നു. നീണ്ട ഒരിടവേളക്ക് ശേഷം ശാന്തികൃഷ്ണ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഐശ്വര്യ ലക്ഷ്മി മറ്റൊരു നായിക വേഷവും ചെയ്യുന്നു.
 
Next Article