ഇന്ത്യൻ സിനിമ കണ്ട പ്രതിഭാശാലിയായ സംവിധായകൻ സത്യജിത്റേയുടെ ആദ്യ സംവിധാന സംരംഭമായ പഥേർ പാഞ്ചാലിയിലെ ദൃശ്യങ്ങൾ 4k ദൃശ്യമികവോടെ പുറത്തിറങ്ങി. പുതിയ സിനിമകൾ കാണുന്ന അതേ അനുഭവത്തിൽ തന്നെയായിരിക്കും റീമാസ്റ്ററിങ് ചെയ്ത പുതിയ പഥേർ പാഞ്ചാലിയുടെ ദൃശ്യങ്ങളും ശബ്ദവും. റകീബ് റാണയെന്ന ബംഗ്ലാദേശി വീഡിയോ എഡിറ്ററാണ് ദൃശ്യങ്ങൾ റീമാസ്റ്ററിങ് ചെയ്തത്. വേള്‍ഡ് ക്ലാസിക്കായ ‘ദ ബൈസിക്കിള്‍ തീവ്സ്' കളര്‍ വേര്‍ഷൻ ചെയ്ത് ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പഴയ സിനിമകൾ പുതിയ അനുഭവത്തിൽ ആസ്വദിക്കാനാവും എന്നതാണ് സവിശേഷത.