'ചതുരം' റിലീസായി ഇന്നേക്ക് ഒരു വര്‍ഷം

കെ ആര്‍ അനൂപ്
ശനി, 4 നവം‌ബര്‍ 2023 (11:18 IST)
'ചതുരം' റിലീസായി ഇന്നേക്ക് ഒരു വര്‍ഷം. 2022നവംബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല.ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. കേന്ദ്ര കഥാപാത്രമായ സെലീനയായി സ്വാസികയുടെ പ്രകടനത്തെയും സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാന മികവിനെയും ആളുകള്‍ പ്രശംസിച്ചു. സൈന പ്ലേയില്‍ ഇപ്പോഴും സിനിമ കാണാം.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article