'ചതയദിന പാട്ട്',മഹാറാണി സിനിമയിലെ ലിറിക്കല്‍ സോങ്

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:47 IST)
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'മഹാറാണി'.ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനം ലിറിക്കല്‍ സോങ് 'ചതയദിന പാട്ട്' ഓഗസ്റ്റ് 31ന് മാറ്റിനി മ്യൂസിക്കിലൂടെ റിലീസ് ചെയ്യുന്നു.
 
 മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇഷ്‌ക് എഴുതിയ രതീഷ് രവിയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
'ഒരു പുതിയ പൊട്ടിച്ചിരി സമ്മാനിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മഹാറാണി നിങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-സംവിധായകന്‍ മാര്‍ത്താണ്ഡന്‍ പറഞ്ഞിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍