'മിഥുനം' മലയാളികള്‍ കാണാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം ! സേതുമാധവനെയും സുലോചനയെയും മറന്നോ ?

കെ ആര്‍ അനൂപ്
ശനി, 25 മാര്‍ച്ച് 2023 (10:17 IST)
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് 'മിഥുനം'.ചെറുകിട വ്യവസായം തുടങ്ങാനായി ഓഫീസുകള്‍ തോറും കയറിയിറങ്ങുന്ന സേതുമാധവനും പ്രേമനെയും മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. മിഥുനം പ്രദര്‍ശനത്തിന് എത്തി 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1993 ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
 
സേതുമാധവന്റെ ഭാര്യയായ സുലോചനയായി വേഷമിട്ടത് ഉര്‍വശിയായിരുന്നു.ഇരുവരും തമ്മിലുള്ള പ്രണയവും പിന്നീട് വിവാഹത്തിന് ശേഷമുള്ള പിണക്കങ്ങളും ഇണക്കങ്ങളും രസകരമായ രീതിയിലാണ് പ്രിയദര്‍ശന്‍ സിനിമയിലൂടെ വരച്ചു കാണിച്ചത്. ഈ ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും കൂടി നായികയെ പായയില്‍ ചുരുണ്ടുകൂടി കടത്തുന്ന രംഗം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article