30 years of Yodha|ജീവിതത്തെ മാറ്റിമറിച്ച അനുഭവം,കരാട്ടെ കിഡ് സ്‌റ്റൈലിലുള്ള പുതിയ പോസ്റ്റര്‍, ഓര്‍മ്മകളില്‍ സംഗീതസംവിധായകന്‍ രാഹുല്‍ രാജ്

കെ ആര്‍ അനൂപ്

ശനി, 3 സെപ്‌റ്റംബര്‍ 2022 (09:02 IST)
തൈപ്പറമ്പില്‍ അശോകനെയും അരശ് മൂട്ടില്‍ അപ്പുക്കുട്ടനെയും 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികള്‍ സ്‌നേഹിക്കുന്നു. മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം യോദ്ധയ്ക്ക് 30 വയസ്സ്. 1992 സെപ്റ്റംബര്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്തത്.ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലും നേപ്പാളിനുമായാണ് ചിത്രീകരിച്ചത്. സിനിമയുടെ ഓര്‍മ്മകളിലാണ് പ്രശസ്ത സംഗീത സംവിധായകന്‍ രാഹുല്‍ രാജ്.
 
'യോദ്ധയുടെ 30 വര്‍ഷം! യോദ്ധ എന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവമായിരുന്നുവെന്ന് ഞാന്‍ പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്.
എക്കാലവും ജനകീയമായി മലയാളി സംസ്‌കാരത്തിന്റെ ഭാഗമായി യോദ്ധ നിലനില്‍ക്കും.
 
മഹത്തായ ഒരു സംഗീത് ശിവന്‍ കാഴ്ച്ച! നിങ്ങളുടെ അടുത്ത വലിയ മാന്ത്രിക ഉദ്യമത്തിനായി കൂടുതല്‍ കാത്തിരിക്കാനാവില്ല സംഗീത് സാര്‍ജി
 
 
NB: ഈ കരാട്ടെ കിഡ് സ്‌റ്റൈലിലുള്ള പുതിയ പോസ്റ്റര്‍ ചെയ്ത വിധ്വാന്‍ ആരായാലും, ഹൃദയത്തിന്റെ ഭാഷയില്‍.. പാലാ സജി സ്‌റ്റൈലില്‍ 'താങ്ക്‌സ്'!'-രാഹുല്‍ രാജ് കുറിച്ചു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മധൂ, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ തുടങ്ങിയ താരനിരയും എ ആര്‍ റഹ്‌മാന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ സിനിമ വന്‍ വിജയമായി മാറി.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍