1982 ല്‍ 'നെഞ്ചങ്കള്‍' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും എങ്കെയോ കേട്ട കുറല്‍ ആയിരുന്നു നടിയുടെ ആദ്യ റിലീസ് ചിത്രം. മലയാളം, തമിഴ്, കന്നഡ,തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിച്ച നടി സ്വാന്തനം എന്ന സുരേഷ്‌ഗോപി ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. സുരേഷ് ഗോപിയുടെ മകള്‍ ആയിട്ടായിരുന്നു മീന ഈ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് ഡ്രീംസ് എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ തന്നെ നായികയായി അഭിനയിച്ചത് മീനയാണ്.മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ആണ് മീന കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. 1997-ല്‍ പുറത്തിറങ്ങിയ വര്‍ണപ്പകിട്ട് മുതല്‍ ബ്രോ ഡാഡി വരെ. ദൃശ്യം, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായത്.