'Jailer first look':രജനികാന്ത് ചിത്രീകരണ തിരക്കിലേക്ക്, 'ജയിലര്‍' ഷൂട്ടിംഗ് ചെന്നൈയില്‍, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (11:49 IST)
രജനികാന്ത് ചിത്രീകരണ തിരക്കിലേക്ക്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സംഘത്തിനൊപ്പം സൂപ്പര്‍താരം ചേര്‍ന്നു.
 
ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി.കട്ടി താടിയുള്ള പ്രായമായ ലുക്കിലാണ് രജനിയെ കാണാനായത്. ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
 
ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ 
 ഒരു പോലീസ് സ്റ്റേഷന്‍ സെറ്റ് ഒരുക്കിയിരുന്നു.ആദ്യ കുറച്ച് ദിവസത്തെ ഷൂട്ടിംഗ് സെറ്റില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 
'ജയിലറിന്റെ' ഭൂരിഭാഗം ഭാഗങ്ങളും ചെന്നൈയിലെയും ഹൈദരാബാദിലെയും ഫിലിം സിറ്റികളില്‍ ചിത്രീകരിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. 
 
 രമ്യ കൃഷ്ണന്‍, ശിവരാജ്കുമാര്‍, വസന്ത് രവി ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍