ക്രിഷ് 3 കുതിക്കുന്നു, 6 ദിവസം കൊണ്ട് 150 കോടി!

Webdunia
വ്യാഴം, 7 നവം‌ബര്‍ 2013 (20:46 IST)
PRO
സാങ്കേതികമായി മികച്ച ചിത്രം. എന്നാല്‍ കഥയെന്തെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടും. എന്തായാലും പടം ഗംഭീര വിജയമാണ്. ചെറിയ വിജയമൊന്നുമല്ല, ആറ്‌ ദിവസങ്ങള്‍ കൊണ്ട് വാരിക്കൂട്ടിയത് 150 കോടി!

ഹൃത്വിക് റോഷന്‍ നായകനായ ക്രിഷ് 3 എന്ന സിനിമയുടെ മഹാവിജയം ബോളിവുഡിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ‘ചെന്നൈ എക്സ്പ്രസ്’ എന്ന മെഗാഹിറ്റിന്‍റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ക്രിഷ്3യുടെ പടയോട്ടം. ബുധനാഴ്ച വരെ ക്രിഷ് 3യുടെ ഗ്രോസ് കളക്ഷന്‍ 152.98 കോടി രൂപയാണ്.

രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ സിനിമ രണ്ടാം വാരാന്ത്യത്തില്‍ തന്നെ 200 കോടിയിലേറെ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ നല്‍കുന്ന സൂചന. 150 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ക്രിഷ് 3 ലോകമെമ്പാടുമുള്ള 3500 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ക്രിഷ് 3യുടെ കളക്ഷന്‍ ഡീറ്റെയില്‍‌സ് ഇങ്ങനെയാണ്:

ആദ്യ ദിനം - 25 കോടി
രണ്ടാം ദിനം - 23.20 കോടി
മൂന്നാം ദിനം - 24.30 കോടി
നാലാം ദിനം - 35.91 കോടി
അഞ്ചാം ദിനം - 26.26 കോടി
ആറാം ദിനം - 18.11 കോടി