ഹാസ്യസാമ്രാട്ടായ ഈ വി കൃഷ്ണ പിള്ള

Webdunia
മലയാളത്തില്‍ ഹാസ്യസാഹിത്യ ശാഖയ്ക്ക് സ്വന്തമായ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത എഴുത്തുകാരനാണ് ഇ.വി. കൃഷ്ണപിള്ള. കൊല്ലത്തെ കുന്നത്തൂരില്‍ 1894 സപ്റ്റംബര്‍ 14 നാണ് കൃഷ്ണപിള്ള ജ ജനിച ത്

ഇ.വി. കൃഷ്ണപിള്ള സി.വി. രാമന്‍ പിള്ളയുടെ സ്വാധീനത്തിലാണ് സാഹിത്യവാസന വളര്‍ത്തിയത്. 1919 ല്‍ സി.വിയുടെ മകള്‍ മഹേശ്വരിയമ്മയെ വിവാഹം ചെയ്ത അദ്ദേഹം 1923 ല്‍ ബി.എല്‍. ബിരുദം നേടി. 1938 മാര്‍ച്ച് 30 ന് അദ്ദേഹം അന്തരിച്ചു.

തോല മഹാകവിയും കുഞ്ചനും മുതല്‍ക്കുള്ള കേരള ഹാസ്യ പാരംപര്യത്തിന്‍റെ കരുത്തുറ്റ കണ്ണിയാണ് കൃഷ്ണ പിള്ള നാടകകൃത്ത്, നടന്‍, ചെറുകഥാകൃത്ത്, അഭിഭാഷകന്‍, നിയമസഭാ സാമാജികന്‍ എന്നീ നിലകളില്‍ അദ്ദേഹം പേരെടുത്തു.

മലയാളി പത്രത്തിന്‍റെയും മനോരമ ചിത്രവാരികയുടെയും പത്രാധിപരായിരുന്നു. ശക്തമായ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കലര്‍ന്നതായിരുന്നു ഇ.വി. കൃഷ്ണപിള്ളയുടെ കൃതികള്‍. ദ്വിജേന്ദ്രനാഥ ടാഗോര്‍, ത്രിലോകസഞ്ചാരി എന്നീ തൂലികാനാമങ്ങളിലും എഴുതിയിട്ടുണ്ട്.

സീതാലക്സ്മി, രാജാ കേശവദാസന്‍, ഇരവിക്കുട്ടിപ്പിള്ള, രാമരാജാഭിഷേകം, ബാഷ്പഹര്‍ഷം, ആരുടെ കൈ, തോരാത്ത കണ്ണുനീര്‍, ചിരിയും ചിന്തയും, കുറുപ്പിന്‍റെ ഡെയ്ലി, പെണ്ണരശുനാട്, വിവാഹക്കമ്മട്ടം, ബി.എ. മായാവി, പ്രണയ കമ്മീഷണര്‍, കവിതക്കേസ്, പോലീസ് രാമായണം, എം.എല്‍.എസി. കഥകള്‍, കണ്ടക്ടര്‍ കുട്ടി, തിലോത്തമ, മായാമനുഷ്യന്‍, നളനും കലിയും തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

പ്രശസ്ത ചലച്ചിത്ര നടനായിരുന്ന അടൂര്‍ ഭാസി ഇ.വി. കൃഷ്ണപിള്ളയുടെ മകനാണ്..