ദേശങ്ങളുടെ കഥ പറഞ്ഞ എസ് കെ

Webdunia
PROPRO
ലോകത്തെ കേരളത്തിന്‌ പരിചയപ്പെടുത്തിയ സാധാരണക്കാരനില്‍ സാധാരണക്കാരനായ എസ്‌ കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടി മലയാളത്തില്‍ നിന്ന്‌ വിടവാങ്ങിയിട്ട്‌ 26 വര്‍ഷം തികയുന്നു.

കഥാകാരന്‍, നോവലിസ്റ്റ്‌ എന്നീ നിലയില്‍ മത്രമല്ല മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടി പൊറ്റെക്കാട്‌ ചിരസ്‌മരണീയനാണ്‌. സരസമായ ഭാഷയില്‍ തീര്‍ത്തും കേരളീയമായ ശൈലിയില്‍ മലയാളിയെ സഞ്ചാരസാഹിത്യം പരിചയപ്പെടുത്തിയ എസ്‌ കെയുടെ രചനകള്‍ ഉത്തരാധുനിക വേരോടിയ മലയാളസാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.

നിഷ്‌കളങ്കനും സരസനുമായ ഒരു മലയാളി ലോകത്തെ പരിചയപ്പെട്ട ആദ്യ കുറിപ്പുകളായിരുന്നു എസ്‌ കെയുടെ സഞ്ചാര സാഹിത്യ കുറിപ്പുകള്‍.

1913 മാര്‍ച്ച്‌ 14ന്‌ കോഴിക്കോട്ടാണ്‌ ശങ്കരന്‍കുട്ടി ജനിച്ചത്‌. കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ എസ് കെയുടെ വിദ്യാഭ്യസം ഇന്റര്‍മീഡിയറ്റോടെ അവസാനിച്ചു. തൊഴിലന്വേഷിച്ച്‌ മുംബൈയിലേക്ക്‌ പോയതാണ്‌ എസ്‌.കെ.യുടെ ജീ‍വിതം മാറ്റി മറിച്ചത്.

സഞ്ചാരത്തില്‍ ഭ്രമം കയറിയ എസ്‌.കെ. 1949 ല്‍ ആദ്യമായി ലോകം ചുറ്റിക്കാണാന്‍ കപ്പല്‍ കയറി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും എസ് കെ ചുറ്റിക്കറങ്ങി.

PROPRO
ഒരു തെരുവിന്‍റെ കഥയ്ക്ക്‌ 1962 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1973 ല്‍ ഒരു ദേശത്തിന്‍റെ കഥയ്ക്ക്‌ സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1981 ല്‍ ഒരു ദേശത്തിന്‍റെ കഥയ്ക്ക്‌ 'ജ്ഞാനപീഠം' ലഭിച്ചു.

കമ്യൂണിസ്റ്റ്‌ പിന്തുണയോടെ സ്വതന്ത്രനായി 1957ലും 1962ലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1962 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1982 ഓഗസ്റ്റ്‌ ആറിനായിരുന്നു എസ് കെ മലയാളത്തെ വിട്ടുപോയത്.

എസ്‌ കെ പൊറ്റെക്കാട്ടിന്‍റെ കൃതികള്‍

നോവല്‍
ഒരു ദേശത്തിന്‍റെ കഥ, വിഷകന്യക, ഒരു തെരുവിന്‍റെ കഥ, മൂടുപടം, നാടന്‍പ്രേമം ,പ്രേമശിക്ഷ, കറാമ്പൂ, കുരുമുളക്‌

കഥ
രാജമല്ലി, പുള്ളീമാന്‍, നിശാഗന്ധി, മേഘമാല, പത്മരാഗം ,ജലതരംഗം, പൗര്‍ണ്ണമി, വൈജയന്തി, മണിമാളിക, ഇന്ദ്രനീലം, പ്രേതഭൂമി, രംഗമണ്ഡപം. യവനികയ്ക്കു പിന്നില്‍ , ഹിമവാഹിനി, കള്ളിപ്പൂക്കള്‍ ,വനകൗമുദി, ചന്ദ്രകാന്തം, കനകാംബരം, അന്തര്‍വാഹിനി, ഏഴിലംപാല, തെരഞ്ഞെടുത്ത കഥകള്‍ ,വൃന്ദാവനം, കാട്ടുചമ്പകം

യാത്രാവിവരണം
കയ്‌റോ കത്തുകള്‍, ബാലിദ്വീപ്‌, കാപ്പിരികളുടെ നാട്ടില്‍, കാഷ്മീര്‍, പാതിരാസൂര്യന്‍റെ നാട്ടില്‍, യാത്രാസ്‌മരണകള്‍, ഇന്നത്തെ യൂറോപ്പ്‌,,സിംഹഭൂമി (2 ഭാഗങ്ങള്‍), ബൊഹീമിയന്‍ ചിന്ത്രങ്ങള്‍,മലയാ നാടുകളില്‍, നെയില്‍ ഡയറി, സോവിയറ്റ്‌ ഡയറി, ഇന്‍ഡോനേഷ്യന്‍ ഡയറി (2 ഭാഗങ്ങള്‍), ഹിമാലയസാമ്രാജ്യള്‍, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ട്‌ ബുക്ക്‌

നാടകം:-അച്ഛന്‍
PROPRO

ലേഖനസമാഹാരം:- ഗദ്യമേഖല
പദ്യം:-സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്‍പി
സ്‌മരണ:-എന്‍റെ വഴിയമ്പലങ്ങള്‍, സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍