തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പുതിയ വോട്ടര്‍ പട്ടിക അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 3 ലക്ഷം വോട്ടര്‍മാരാണു വര്‍ദ്ധിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരായി 2.35 കോടി പേരാണുണ്ടായിരുന്നത്. നിയമസഭാ നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ 2.38 കോടി വോട്ടര്‍മാരുണ്ട്.
വോട്ടര്‍മാരുടെ വര്‍ദ്ധനയേക്കാള്‍ പോളിംഗ് ശതമാനമാകും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കുക. വോട്ടര്‍മാരിലെ യുവസാന്നിധ്യമാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്.പ്രവചനാതീതമാകും പലപ്പോഴും യുവാക്കളുടെ പോളിംഗ് ശതമാനം കൂടുന്ന തെരഞ്ഞെടുപ്പ്. ഇത് മുന്നില്‍ കണ്ടാകണം മലയാളത്തിലുള്‍പ്പടെ യുവസാന്നിധ്യം വിളിച്ചോതുന്ന പരസ്യങ്ങളും ഒപ്പം യുവാക്കള്‍ക്ക് സംവരണം നല്‍കുന്നതുള്‍പ്പടെ പരിഗണിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനകളും.
ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 66 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. ഈ പോളിംഗിന്റെ മുന്നേറ്റം ആം ആദ്മിയുടെ വിജയത്തിലാണ് എത്തിയത്. കെജ്‌രിവാളിന് യുവാക്കളുടെ വോട്ട് ഉറപ്പിക്കാനായെന്ന് ഉറപ്പാക്കുന്നതായിരുന്നു പോളിംഗ് വര്‍ദ്ധനവ്.
ലോക് സഭാ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണ തീയതി വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടാകും.