കണ്ണൂരില്‍ സുധാകരനും ജയരാജനും ഏറ്റുമുട്ടും?

ചൊവ്വ, 28 ജനുവരി 2014 (15:22 IST)
PRO
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സിറ്റിംഗ് എം പി കെ സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നുറപ്പായതോടെ സുധാകരനെ നേരിടാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി തങ്ങളുടെ ശക്തിദുര്‍ഗം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.

സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം എം വിജയരാജന്‍, മഹിള അസോസിയേഷന്‍ നേതാവ് കെ കെ ഷൈലജ മുതല്‍ തളിപ്പറമ്പ് എം‌എല്‍‌എ ജെയിംസ് മാത്യു വരെയുള്ളവരുടെ സാധ്യതാ പട്ടിക പരിശോധിക്കുകയാണ് സിപിഎം.

സിപിഎമ്മിന്റെ കോട്ടയെന്നാണ് കണ്ണൂര്‍ ജില്ല അറിയപ്പെടുന്നതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ല പലപ്പോഴും സിപി‌എമ്മിനൊപ്പം നിന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത്‌വര്‍ഷങ്ങള്‍ക്കുശേഷം കണ്ണൂര്‍മണ്ഡലം തിരികെ പിടിച്ച് യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ സുധാകരനാണ്‌ വിജയിച്ചത്‌.

പ്രധാന എതിരാളിയായ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെകെ രാഗേഷിനെക്കാള്‍ അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടിയായിരുന്നു സുധാകരന്റെ വിജയം.

മഹിള അസോസിയേഷന്‍ നേതാവ് കെ കെ ഷൈലജയാണ് യു‌ഡി‌എഫ് പരിഗണനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സുധാകരന്‍ തന്നെയാവും യു‌ഡി‌എഫ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും സംസ്ഥാനരാഷ്ട്രീയമാണ് താല്‍പ്പര്യമെന്ന് പറയുന്ന സുധാകരന്റെയോ മറ്റ് ഹൈക്കമാന്‍ഡ് തീരുമാനമോ വന്നാല്‍ നിലവിലെ സ്ഥിതിക്ക് വ്യത്യാസമാകും.

കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, കടുത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന് സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായ സതീശന്‍ പാച്ചേനി ,യൂത്ത്‌കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരും പത്രിക സമര്‍പ്പിക്കും.

വെബ്ദുനിയ വായിക്കുക