വടകരയിൽ ടിപി വധക്കേസ് ചർച്ചയാകും, വിജയിക്കുമെന്നത് ഷൈലജ ടീച്ചറുടെ തോന്നൽ മാത്രമെന്ന് മുരളീധരൻ

WEBDUNIA
ബുധന്‍, 28 ഫെബ്രുവരി 2024 (14:24 IST)
വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് കെ മുരളീധരന്‍ എം പി. ടിപി കേസ് വിധി തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ജയിക്കുമെന്ന് ഷൈലജ ടീച്ചര്‍ പറയുന്നത് തോല്‍ക്കുന്നത് വരെ അവര്‍ത്തിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. 2014ല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്‍പായിരുന്നു ടിപി വധക്കേസിലെ സെഷന്‍സ് കോടതി വിധി. ഇത്തവണ മേല്‍ക്കോടതി വിധിയും മറ്റൊരു തെരെഞ്ഞെടുപ്പ് കാലത്താണ്.
 
കേരളത്തില്‍ സിപിഎമ്മിനെ ഇത്രയും രാഷ്ട്രീയമായി ബാധിച്ച മറ്റൊരു കേസ് ഉണ്ടായിട്ടില്ല. ടിപി കൊലപാതകത്തിന് ശേഷം വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വിജയിക്കാന്‍ സിപിഎമ്മിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഷൈലജ ടീച്ചറെ പോലെ ശക്തയായ സ്ഥാനാര്‍ഥിയെ സിപിഎം മത്സരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article