മുക്കുപണ്ടം : 15 ലക്ഷം തട്ടി ഒളിവിൽ പോയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

എ കെ ജെ അയ്യർ
ബുധന്‍, 28 ഫെബ്രുവരി 2024 (14:22 IST)
എറണാകുളം: ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തെ കബളിപ്പിച്ചു 15 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ പ്രതിയെ ഒരു വർഷത്തിന് ശേഷം പോലീസ് പിടികൂടി.കോട്ടയം കടനാട് കാരമുള്ളിൽ ലിജു എന്ന 53 കാരനാണ് പിടിയിലായത്.
 
അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 392 ഗ്രാം മുക്കുപണ്ടമാണ് ആറു തവണയായി പണയം വച്ച് 15,31,400 രൂപ തട്ടിയെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്.
 
സമാനമായ വേറെയും കേസുകൾ ലിജുവിനെതിരെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അങ്കമാലി പോലീസ് ഇൻസ്‌പെക്ടർ പി.ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article