Lok Sabha Election Results 2024: വമ്പന്‍ നീക്കവുമായി രാഹുല്‍ ഗാന്ധി; നിതീഷ് കുമാറിനു ഉപപ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു, ഇന്ത്യ മുന്നണി അധികാരത്തിലേക്ക് !
Lok Sabha Election Results 2024: 'ഇന്ത്യ' മുന്നണിയെ അധികാരത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കവുമായി രാഹുല്‍ ഗാന്ധി. എന്‍ഡിഎയുടെ ഭാഗമായ രണ്ട് പ്രബല പാര്‍ട്ടികളെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാനാണ് ശ്രമം നടത്തുന്നത്. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു), ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്നിവരെ എന്‍ഡിഎയില്‍ നിന്ന് ഇന്ത്യ മുന്നണിയിലേക്ക് എത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 297 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഇന്ത്യ മുന്നണി ലീഡ് ചെയ്യുന്നത് 229 സീറ്റുകളിലാണ്. 272 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ജെഡിയു, ടിഡിപി എന്നിവരെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ കേവല ഭൂരിപക്ഷം നഷ്ടമാകും. ഈ രണ്ട് പാര്‍ട്ടികളുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ എന്‍ഡിഎയുടെ സീറ്റുകള്‍ 267 ലേക്ക് ചുരുങ്ങും. ഇന്ത്യ മുന്നണിക്ക് അപ്പോള്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാം. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദനം ഉന്നയിക്കാം.
നിതീഷ് കുമാറിനു ഉപപ്രധാനമന്ത്രി സ്ഥാനം ഓഫര്‍ ചെയ്താണ് ഇന്ത്യ മുന്നണിയുടെ കരുനീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വാഗ്ദാനം ചെയ്താണ് തെലുങ്ക് ദേശം പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യ മുന്നണി ശ്രമിക്കുന്നത്.