തമിഴ്‌നാട്ടില്‍ ബിജെപിക്ക് വട്ടപ്പൂജ്യം, അണ്ണാമലൈയ്ക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ജൂണ്‍ 2024 (11:37 IST)
തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അണ്ണാമലൈയ്ക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രമാണ്. കോയമ്പത്തൂരിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ അണ്ണാമലൈ മത്സരിക്കുന്നത്. ഡിഎംകെയുടെ ഗണതി പി ആണ് കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ആകെയുള്ള 39മണ്ഡലങ്ങളില്‍ ഇന്ത്യാ മുന്നണിയുടെ കോണ്‍ഗ്രസും ഡിഎംകെയും അടങ്ങുന്ന സഖ്യം 35 ഇടത്ത് മുന്നേറുകയാണ്. എന്‍ഡിഎ സഖ്യം രണ്ടിടത്താണ് മുന്നിലുള്ളത്. 
 
അതേസമയം തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി കനിമൊഴി മുന്നിലാണ്. രാമനാഥപുരത്ത് ഇന്ത്യ സഖ്യത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം പിന്നിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍