Suresh Gopi Thrissur: തൃശൂർ എടുക്കുമെന്ന് പറഞ്ഞു, "എടുത്തു" വിജയം ഉറപ്പിച്ച് സുരേഷ് ഗോപി, തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണം പുരോഗമിക്കുമ്പോള്‍ തൃശൂരിലെ ലീഡ് നില മുപ്പതിനായിരത്തിന് മുകളിലാക്കി ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്. കെ മുരളീധരന്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്. രാജ്യമെങ്ങും ബിജെപി തരംഗമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാളിയെങ്കിലും കേരളത്തില്‍ എക്‌സിറ്റ് പോള്‍ ഫലസൂചനകള്‍ പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നിലനിര്‍ത്തുന്നത്.
തൃശൂരിന് പുറമെ തിരുവനന്തപുരത്താണ് ബിജെപി ലീഡ് നിലനിര്‍ത്തുന്നത്. ഇവിടെ ബിജെപിയും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന് മുന്നില്‍ ശശി തരൂര്‍ വിയര്‍ക്കുകയാണ്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ രണ്ടായിരം വൊട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. സംസ്ഥാനത്തെ 17 മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നേറുന്നത്. ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ മുന്നിലുള്ളത്.