തൃശൂരിൽ സുരേഷ് ഗോപി,തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ ഇവർ

WEBDUNIA

ഞായര്‍, 3 മാര്‍ച്ച് 2024 (08:55 IST)
BJP Candidate list
കേരളത്തിലേതടക്കം വിധ ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യ പട്ടികയില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന 12 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശൂരില്‍ പ്രതീക്ഷിച്ചത് പോലെ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറാകും മത്സരിക്കുക.
 
കേരളത്തില്‍ പ്രഖ്യാപിച്ച 12 സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ഥികള്‍
 
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍
ആറ്റിങ്ങല്‍: വി മുരളീധരന്‍
പത്തനംതിട്ട: അനില്‍ ആന്റണി
ആലപ്പുഴ: ശോഭാ സുരേന്ദ്രന്‍
തൃശൂര്‍: സുരേഷ് ഗോപി
പാലക്കാട്: സി കൃഷ്ണകുമാര്‍
മലപ്പുറം: ഡോ അബ്ദുള്‍ സലാം
പൊന്നാനി: നിവേദിത സുബ്രഹ്മണ്യന്‍
കോഴിക്കോട്: എം ടി രമേശ്
വടകര: പ്രഫുല്‍ കൃഷ്ണന്‍
കണ്ണൂര്‍: സി രഘുനാഥ്
കാസര്‍കോട്: എം എല്‍ അശ്വിനി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍