ബംഗാളിലെ 42 സീറ്റിൽ 2014ലെ തെരഞ്ഞെടുപ്പിൽ 34 സീറ്റുകളും സ്വന്തമാക്കിയത് തൃണമൂൽ കോൺഗ്രസായിരുന്നു. കോൺഗ്രസ് നാല് സീറ്റുകളാണ് സ്വന്തമാക്കിയത്. സിപിഎമ്മും ബിജെപിയും ഈരണ്ട് സീറ്റുകൾ സ്വന്തമാക്കി. ഇത്തവണ 23 സീറ്റുകൾ സ്വന്തമാക്കാണ് ബിജെപിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ഫലം പുറത്തുനോക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
[$--lok#2019#constituency#west_bengal--$]
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.