പ്രമുഖ സ്ഥാനാർത്ഥികൾ:- രാഹുൽ ഗാന്ധി(യുഡിഎഫ്), പി പി സുനീർ(എൽഡിഎഫ്) തുഷാർ വെള്ളാപ്പള്ളി( എൻഡിഎ)
ഒരിക്കലും തങ്ങളെ വിട്ടുകളയില്ല എന്ന് കോൺഗ്രസിനു ഉറപ്പുള്ള മണ്ഡലമാണ് വയനാട്. ആ ഉറപ്പിന്റെ ബലത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രണ്ടാം മണ്ഡലമായി അമേഠി തെരഞ്ഞെടുത്തിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നതോടു കൂടെ ദക്ഷിണേന്ത്യ മുഴുവൻ സ്വാധീനം ചെലുത്താം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തമിഴ്നാട്ടിലെ നീലഗിരി, തേനി പ്രദേശങ്ങളും കർണ്ണാടകയിലെ ചാമരാജ് നഗറുമായും അടുത്തു കിടക്കുന്ന പ്രദേശമാണ് വയനാട്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം, ഏറ്റവു കുറവ് വോട്ടർമാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നേണ്ണവും സംവരണം. ഇങ്ങനെ ധാരാളം പ്രത്യേകതകളുള്ള മണ്ഡലമാണ് വയനാട്.
വയനാട് മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. 2009 ല്‍ 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2014ല്‍ അത് 20,870 ആയി ചുരുങ്ങി. വയനാട് -മലപ്പുറം -കോഴിക്കോട് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലം. വയനാട്ടിലെ കൽപ്പറ്റയും മാനന്തവാടിയും ബത്തേരിയും മലപ്പുറത്തെ നിലമ്പൂരും ഏറനാടും വണ്ടൂരും കോഴിക്കോട്ടെ തിരുവമ്പാടിയും ചേര്‍ന്നാല്‍ വയനാട് ലോക്സഭാ മണ്ഡലം. നാളിത് വരെ കണ്ടത് രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകൾ. രണ്ടിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം. പി പി സുനീറാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി. തുഷാർ വെള്ളാപ്പള്ളിയാണ് മണ്ഡലത്തിൽ ബിജെപി സീറ്റിൽ നിന്നും മത്സരിക്കുന്നത്.
[$--lok#2019#constituency#kerala--$]
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.