വിവേക് ഒബ്രോയ് നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ചിത്രത്തിനു സെൻസർ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.