കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാടും പ്രിയങ്ക ഗാന്ധി വാരണാസിയിലും മത്സരിക്കാന്‍ ആലോചന. പ്രിയങ്കയുടെ വരവിന് ബിജെപി ആരോപണങ്ങളെ മറികടക്കാനും മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
പ്രിയങ്കയെ അണിനിരത്തിൽ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടമായി വാരണാസിയിലേത് മാറും. അതിനിടെ രാഹുൽ അമേഠിക്ക് പുറമേ മത്സരിക്കുന്നത് സംബന്ധിച്ച ആരോപണങ്ങളെയും ചെറുക്കാനാകും. രാഹുൽ സുരക്ഷിത മണ്ഡലം തേടി പോയെന്ന ആക്ഷേപം മറികടക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
എന്തുകൊണ്ട് വാരണാസിയിൽ മത്സരിച്ചുകൂടാ എന്ന ചോദ്യത്തോടെയാണ് വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാർഥിത്വം ചർച്ചയായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി സജീവമായി പ്രചരണ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിൽ മുന്നോടിയായാണ് പ്രിയങ്കയെ യുപി കിഴക്കൻ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്.