വയനാട്ടിൽ സ്ഥാനാർഥിത്വം വൈകുന്നതിൽ ലീഗിന് അതൃപ്തി; തീരുമാനം വൈകുന്നത് കോൺഗ്രസിന് മാത്രം അറിയാവുന്ന കാരണത്താൽ

Webdunia
ശനി, 30 മാര്‍ച്ച് 2019 (11:30 IST)
വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം നീളുന്നത് കോൺഗ്രസിനു മാത്രമറിയാവുന്ന കാരണത്താലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ഥാനാർത്ഥിത്വം വൈകുന്നത് സംബന്ധിച്ച് ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ എഐസിസി നേതൃത്വവുമായും കെപിസിസി നേതൃത്വവുമായും സംസാരിച്ചെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 
 
വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിൽ പാണക്കാട്ടു ചേർന്ന അടിയന്തര നേതൃയോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസിനു മാത്രം അറിയാവുന്ന കാരണങ്ങൾ കൊണ്ടാണ്. ഒരുപക്ഷേ പ്രഖ്യാപനം വൈകിയിട്ടില്ലെന്നാവും കോൺഗ്രസ് കണക്കാക്കുന്നത്. ദേശീയ തലത്തിൽ ഇതു വൈകലല്ല, എന്നാൽ നമുക്ക് ഇവിടെ പ്രഖ്യാപനം വൈകിയെന്ന വിലയിരുത്തലാണുള്ളത്. ഏകപക്ഷീയമായി പ്രചാരണം മുന്നോട്ട് പോവുന്നത് ഗുണം ചെയ്യില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഏറ്റവും സ്വാഗതാർഹമായ കാര്യമാണ്. ഇക്കാര്യം ഇന്ന് രാവിലെയും തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിലെ ചർച്ചകൾ നീണ്ടുപോവുന്നതു കൊണ്ടാകാം തീരുമാനം നീളുന്നത്. അതിനു മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article