വയനാടോ? തമിഴ്‌നാടോ? രാഹുൽ തീരുമാനിക്കും, കാരണം മോദി - കൊട്ടും കുരവയും റെഡി !

ശനി, 30 മാര്‍ച്ച് 2019 (10:01 IST)
ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി. മത്സരിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം ന്യായമാണെന്നും അതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. 
 
അമര്‍ ഉജാലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ പ്രതികരണം. രണ്ടാം സീറ്റില്‍ മത്സരിക്കണമെന്ന കേരളത്ത നേതൃത്വം ഉള്‍പ്പെടെയുള്ള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പിസിസികളുടെ ആവശ്യത്തേക്കുറിച്ച് രാഹുല്‍ ആദ്യമായാണ് പരസ്യ പ്രതികരണം നടത്തുന്നത്.
 
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. താന്‍ അമേത്തിയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായി തുടരും. അമേഠിയുമായി തനിക്ക് ബന്ധമുണ്ട്, എന്നാല്‍ അന്ധവിശ്വാസം ഇല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍