കേരളാ കോൺഗ്രസ് തർക്കത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ്. തർക്കം മറ്റുസീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. കേരളാ കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തെക്കുറിച്ച് നേതാക്കളിൽ നിന്നും രാഹുൽ ഗാന്ധി വിശദാംശ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
അതേസമയം മത്സരിക്കാൻ താത്പര്യമില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഷുഹൈബിന്റെയും പെരിയയിലെ കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകളും അദ്ദേഹം സന്ദര്‍ശിക്കും.
വൈകീട്ട് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാറാലിയിലും അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയെയും ഇടി മുഹമ്മ് ബഷീറിനെയും മുന്‍നിര്‍ത്തിയാകും പരിപാടി.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയിരിക്കുന്നത്. ഇന്ന തൃശൂരില്‍ നടക്കുന്ന ഫിഷര്‍മാന്‍ പാര്‍ലമെന്റിലും അ്‌ദ്ദേഹം പങ്കെടുക്കും.