കേരള കോൺഗ്രസിലെ തര്‍ക്കം; രാഹുൽ ഗാന്ധി വിശദീകരണം തേടി - ഹൈക്കമാൻഡിന് അതൃപ്‌തി

വ്യാഴം, 14 മാര്‍ച്ച് 2019 (11:13 IST)
ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിലുണ്ടായ സീറ്റ് തർക്കത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം തേടി. വിഷയത്തില്‍ ഹൈക്കമാൻഡും അതൃപ്‌തി അറിയിച്ചു.

കേരള കോൺഗ്രസിലെ തർക്കം പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കേരള കോൺഗ്രസിനോട് മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വ്യക്തമാക്കി.
അതേസമയം മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചുവെന്നാണ് സൂചന.

ഇതിനിടെ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പിജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ തീരുമാനം അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളതെന്നും ജോസഫ് പറഞ്ഞു. എന്നാൽ, യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യറാല്ലെന്നാണ് മാണി വിഭാഗം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍