ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമോ?

രേണുക വേണു

വ്യാഴം, 23 ജനുവരി 2025 (20:20 IST)
ടൂവിലര്‍ ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കണം. തലയുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഹെല്‍മറ്റ് ധരിക്കേണ്ടത്. എന്നാല്‍ ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുമെന്ന് പേടിക്കുന്നവര്‍ ഉണ്ട്. അതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ? 
 
ശാസ്ത്രീയമായി പറഞ്ഞാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നില്ല. ഹെല്‍മറ്റുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രപരമായി ഇതുവരെ തെളിയിച്ചിട്ടില്ല. നേരത്തെ മുടികൊഴിച്ചല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഹെല്‍മറ്റ് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുന്ന ധാരാളം ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. അല്ലാതെ ഹെല്‍മറ്റ് ഉപയോഗിച്ചതുകൊണ്ട് മാത്രം ഒരാള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടാകുന്നില്ല. 
 
എന്നാല്‍ കൂടുതല്‍ നേരം ഹെല്‍മറ്റ് ധരിക്കുന്നത് വിയര്‍പ്പ് മൂലമുള്ള ശുചിത്വ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് താരനും കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍