കോഴിമുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. ഫിറ്റ്‌നെസിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സിനിമ താരങ്ങളുടെ ഇഷ്ട ഭക്ഷണമാണ് പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട. കടുത്ത ഫുഡ് ഡയറ്റ് ഉള്ള ദിവസങ്ങളില്‍ താന്‍ മുട്ട മാത്രമേ കഴിക്കാറുള്ളൂ എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു. ചില ദിവസങ്ങളില്‍ 20 മുതല്‍ 30 വരെ പുഴുങ്ങിയ മുട്ട കഴിക്കുമെന്ന് താരം പറഞ്ഞു.