‘ചാണ്ടിച്ചായന്‍ ആ ടൈപ്പ് അല്ല, അത് അറിയാവുന്നവര്‍ക്കറിയാം’; ഏഷ്യാനെറ്റിന് നേരെയുള്ള അക്രമണത്തില്‍ പ്രതിഷേധവുമായി ജയശങ്കര്‍

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:51 IST)
ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോയ്ക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതികരണവുമായി അഡ്വ ജയശങ്കര്‍ രംഗത്ത്‍. ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ പ്രതികരണങ്ങള്‍ അറിയിച്ചത്. ഗതാഗത മന്ത്രിക്ക് നേരെയുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് എഷ്യാനെറ്റിനു നേരെ അക്രമണമുണ്ടായതെന്നും അതുകൊണ്ട് തന്നെ പാവം അച്ചായനെ ആളുകള്‍ സംശയിക്കുകയാണെന്നും ജയശങ്കര്‍ പറയുന്നത്.
 
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൻന്റെ ആലപ്പുഴ ഓഫീസിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ചില്ല് ഏതോ കളളുകുടിയൻ തല്ലിപ്പൊട്ടിച്ചു. അതിത്ര വലിയ ആനക്കാര്യമൊന്നുമല്ല. ഇന്നാട്ടിൽ കുടിയന്മാർ ഒരുപാടുണ്ട്, മാധ്യമ സ്ഥാപനങ്ങൾക്കു നേരെയുളള ആക്രമണവും ആദ്യമായല്ല നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article