സുരേഷ് ഗോപിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (17:16 IST)
നടനും ബിജെപി എം‌പിയുമായ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ ആണ് ട്രാൻസ്പോർട്ട് കമ്മീഷണർ അനിൽ കാന്തിന് പരാതി നൽകിയത്. വ്യാജ മേൽവിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തത് വഴി വൻ തുകയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ധനീഷ് ലാൽ പരാതി നൽകിയത്. 
 
അതേസമയം പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടന്‍ ഫഹദ് ഫാസില്‍ തന്റെ ബെന്‍സ് കാറിന്റെ നമ്പര്‍പ്ലേറ്റ് നീക്കം ചെയ്‌തത് വാര്‍ത്തയായിരുന്നു .തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ താരത്തിന്റെ ഉള്‍പ്പെടെ  പത്തോളം വാഹനങ്ങള്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയതായി വ്യക്തമായിരുന്നു.
 
പോണ്ടിച്ചേരി രജിസ്‌റ്റേര്‍ഡ് വാഹനാങ്ങളുടെ ഉടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കാന്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റിയതായി കണ്ടെത്തിയത്. കോടി രൂപയുടെ റോള്‍സ്‌റോയ്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്. കാറുകളുടെ ഉടമകള്‍ സ്ഥലാത്ത് ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article