സത്യം പുറത്ത് വരണം, രാമലീലയിൽ എന്തോ മാജിക് നടന്നിട്ടുണ്ട്: വിജയരാഘവൻ

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (08:58 IST)
ജനപ്രിയ നടൻ ദിലീപ് നായകനായ രാമലീല തീയേറ്ററുകളിൽ കുതിയ്ക്കുകയാണ്. മികച്ച അഭിപ്രായങ്ങളും കളക്ഷനും നേടി മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ ഗോപി ആണ്. ശക്തമായ ഒരു കഥാപാത്രവുമായി വിജയരാഘവനും രാമലീലയിൽ ഉണ്ട്.
 
രാമലീലയുടെ വിജയം ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിജയരാഘവൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്ക് ചില ബന്ധങ്ങൾ ഉണ്ടെന്ന് തോന്നുമെന്നും സിനിമയിൽ എന്തോ മാജിക് നടന്നിട്ടുണ്ടെന്നും വിജയരാഘവൻ പറയുന്നു. 
  
കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ അദ്ദേഹത്തെ പോയി കണ്ടിരുന്നുവെന്നും വിജയരാഘവൻ പറയുന്നു. കഴിഞ്ഞ 25 വർഷമായി ദിലീപിനോട് അടുത്ത ബന്ധമുണ്ട്. നിയമം അതിന്റെ വഴിക്ക് പൊക്കോട്ടെ. സത്യം പുറത്തുവരുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വിജയരാഘവൻ പറയുന്നു.
Next Article