വ്യാജ രേഖയുണ്ടാക്കി ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി; തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഭൂമി തട്ടിപ്പ് ആരോപണം

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (12:06 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും ഭൂമി തട്ടിപ്പ് ആരോപണം. മാത്തൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമി തട്ടിയെടുത്തെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ദേവസ്വത്തിന്റെ 34 ഏക്കറോളം വരുന്ന ഭൂമി വ്യാജ രേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കുകയും പിന്നീട് ഈ ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറുകയും ചെയ്തെന്നാണ് ആരോപണം.
 
തോമസ് ചാണ്ടിയുടെ വീടിന് തൊട്ടടുത്തുള്ളതാണ് തട്ടിയെടുത്തെന്ന് ആരോപിക്കപ്പെടൂന്ന ഭൂമി. ഈ ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായാണ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. 
 
കേസില്‍ ഹൈക്കോടതി വിധിയും തോമസ് ചാണ്ടിക്ക് എതിരായിരുന്നു. ഭൂമി ദേവസ്വത്തിന് നല്‍കാനുള്ള കോടതി വിധി ഇനിയും നടപ്പാവുകയോ റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയാകുകയോ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.
Next Article