വെറുതേ ദിലീപിനെ സംശയിച്ചു; ദിലീപ് കുറ്റക്കാരനല്ല !

Webdunia
ബുധന്‍, 26 ജൂലൈ 2017 (16:53 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ നടന്‍ ദിലീപിന്റെ ഭൂമി, പണം ഇടപാടുകളും പൊലീസ് അന്വേഷിച്ചിരുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് താരത്തിന്റെ കുമരകത്തെ ഭൂമി കൈയ്യേറിയതാണെന്നുള്ള ആരോപണം ഉയര്‍ന്നത്. 
 
ഈ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഭൂമിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടത്. എന്നാല്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ ഭൂമിയില്‍ കൈയ്യേറ്റമില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 
ജില്ലാ കലക്ടര്‍ സിഎ ലത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. കുമരകത്തെ ഭൂമി വാങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം താരം മറിച്ചു വില്‍ക്കുകയായിരുന്നു. 
Next Article