മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. മങ്ങിയ രീതിയിൽ ചിലതെല്ലാം കാണാൻ കഴിയുന്നുവെന്ന് ഗായിക പറഞ്ഞിരുന്നു. എന്നാൽ, താരത്തിന്റെ പ്രതീക്ഷകൾ ഇരുട്ടിലാകുമോയെന്ന ഭയമാണിപ്പോൾ. കാഴ്ച കിട്ടുന്നതിനുള്ള ചികിത്സകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഒരു ദുരന്തവാര്‍ത്ത തേടിയെത്തിയിട്ടുള്ളത്.
വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു. ഹോമിയോപ്പതിയില്‍ അഗ്രഗണ്യനായ ഡോക്ടര്‍ ശ്രീകുമാറും ഭാര്യയും ചേര്‍ന്നാണ് ഗായികയെ ചികിത്സിക്കുന്നത്. സ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ച് അപ്രതീക്ഷിതമായാണ് ഡോക്ടര്‍ യാത്രയായത്. വിജയലക്ഷമിക്ക് പൂര്‍ണ്ണമായും കാഴ്ച ലഭിക്കുന്നത് കാണാന്‍ കാത്തു നില്‍ക്കാതെയാണ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്.
വൈക്കം വിജയലക്ഷ്മി ഉള്‍പ്പടെ ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് ഇതോടെ തകരുന്നത്. ഗായികയ്ക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഡോക്ടറെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറെ വാചാലയാവുന്ന വിജയലക്ഷമിക്ക് താങ്ങാവുന്നതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ വിയോഗം.