വീടിനുമുമ്പില്‍ ശവക്കുഴി കുഴിച്ച് പദ്ധതിയിട്ടു, പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു; 51കാരനായ പ്രതി തൂങ്ങിമരിച്ചു

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (12:53 IST)
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി തൂങ്ങിമരിച്ചു. പീഡിപ്പിച്ചുകൊല്ലനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി രക്ഷപ്പെട്ട് ഓടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ബന്ധുക്കളുടെ പരാതിപ്രകാരം പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് പ്രതിയായ വെള്ളാര്‍ മലവിള വീട്ടില്‍ ചന്ദ്രബാബു(51)വിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ചന്ദ്രബാബുവിന്‍റെ വീടിനുമുന്നില്‍ ശവക്കുഴി തോണ്ടിയിരുന്നു. ഇത് സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്‍റെ തെളിവാണെന്ന് പൊലീസ് അറിയിച്ചു.
 
ആറാം ക്ളാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ചന്ദ്രബാബു സ്കൂളില്‍ നിന്ന് പരീക്ഷയ്ക്കുശേഷം സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Article