വാഗമണ്ണില്‍ കുരിശുസ്ഥാപിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി

Webdunia
ബുധന്‍, 3 മെയ് 2017 (09:08 IST)
സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തി. കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട്  റോഡിന്റെ ഇരുവശത്തായി വ്യാപകമായ ഭൂമികയ്യേറ്റം ഉണ്ടായത്. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് ഇത് കണ്ടെത്തിയത്. റോഡിന്റെ ഒരുവശത്തായി സ്ഥാപിച്ചിരുന്ന 15 കുരുശുകളും സര്‍ക്കാര്‍ ഭൂമിയിലാണ് ഉള്ളത്.
 
സര്‍വേനമ്പര്‍ 305/2 ല്‍ ഉള്‍പ്പെട്ട 15 ഏക്കറോളം സര്‍ക്കാര്‍ഭൂമിയില്‍ വന്‍‌തോതില്‍ മലയിഞ്ചി കൃഷിചെയ്യുകയും ഷെഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണിക്കുഞ്ഞ് എന്ന് പറയുന്ന ആളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കൃഷി സ്ഥാപിച്ചിരിക്കുന്നത്. സ്​പിരിറ്റ് ജീസസ് ടോം സഖറിയയുടെ കുടുംബം പാപ്പാത്തിച്ചോലയില്‍ കുരിശുസ്ഥാപിച്ച് 200 ഏക്കര്‍ റവന്യൂഭൂമി കയ്യേറിയിരുന്നു.
 
റോഡിന്റെ മറുവശത്ത് കുന്നിന്റെ ഭാഗമായുള്ള 12 ഏക്കറില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി നിരയായി 15 കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന് പുറമേ ഇതിന്റെ സമീപത്തായി നാല് ഏക്കറോളം പട്ടയമുള്ള ഭൂമിയും അതിലൊരു കെട്ടിടവുമുണ്ട്. ഇതിന്റെ പിന്നില്‍ കുരിശുസ്ഥാപിച്ച് കുരിശിനിരുവശവുമുള്ള 12 ഏക്കര്‍കൂടി കൈവശപ്പെടുത്താനുള്ള നീക്കമാണെന്ന് അധികൃതര്‍ പറഞ്ഞു. 
Next Article