കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി സിഐ എസ്. ജയകൃഷ്ണന്‍ അറിയിച്ചു. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു നടിയുടെ പേര് വെളിപ്പെടുത്തിയത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത് വിവാദമായിരുന്നു. നടിയുടെ പേര് ഫെയ്സ്ബുക്ക് സ്റ്റാറ്റസില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയെന്ന് അജു വര്‍ഗീസ് പിന്നീട് ഫെയ്‌സ്ബുക്കിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, നടി റിമ കല്ലിങ്കലും ചെയ്തത് ഇതുതന്നെയല്ലേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ടതു മുതല്‍ നടിയ്ക്ക് പൂര്‍ണ പിന്തുണയുമായി എത്തിയ താരമാണ് റിമ കല്ലിങ്കല്‍. എന്നാല്‍ ഒരു സമയത്ത് റിമയ്ക്കും പിഴച്ചു. റിമ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ നടിയുടെ പേരും പരാമര്‍ശിച്ചിരുന്നു. എന്നു വെച്ചാൽ അജു വർഗീസ് ചെയ്ത അതേ കുറ്റം. ഐ പി സി 228 എ പ്രകാരം കേസെടുക്കേണ്ട കുറ്റമാണിത്.
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജുവിനെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ട് റീമയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. അജുവിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ റിമക്കെതിരെ കേസെടുക്കണമെന്നും റിമ അറസ്റ്റ് ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നു വരുന്ന ആവശ്യം.
തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അജുവും താനും സുഹൃത്തുക്കളാണെന്നും പരാമര്‍ശം ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്നും നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ്. അജു വർഗീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു.