രണ്ട് കിലോ സ്വർണ്ണവുമായി സഹോദരങ്ങൾ പിടിയിൽ

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2017 (11:54 IST)
വിദേശത്ത് നിന്നെത്തെത്തിയ സഹോദരങ്ങളിൽ നിന്ന് ഒളിച്ചു കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ സ്വർണ്ണം പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശികളായ സമീർ, മുഹമ്മദ് സാദിഖ് എന്നിവരാണ് തിരുവനന്തപുരം എയർ കസ്റ്റംസിന്റെ വലയിലായത്.
 
കഴിഞ്ഞ ദിവസം പുലർച്ചെ മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ജെറ്റ് എയർവേസ് വിമാനത്തിലാണ് ഇവർ സ്വർണ്ണവുമായി എത്തിയത്. രണ്ട് കിലോ വരുന്ന സ്വർണ്ണം ബിസ്കറ്റുകളുടെ രൂപത്തിൽ സോക്സിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 
 
സ്വന്തം ആവശ്യത്തിനായാണ് ഇവർ സ്വർണ്ണം കൊണ്ടുവന്നതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇരുവരെയും അറസ്റ് ചെയ്ത കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
Next Article