സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻലാലിന് കത്തയച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ‘സ്വച്ഛത ഹി സേവ’ പ്രസ്ഥാനത്തിന് താങ്കളുടെയും കേരളീയരുടെയും പിന്തുണയറിയിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്.
സിനിമയെന്നത് ആളുകളെ വളരെയധികം സ്വാധീനിക്കുന്ന മേഖലയാണ്. താങ്കള്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളി ആവുകയാണെങ്കില്‍ അത് നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കും. അതുവഴി നിരവധി പേര്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളിത്തം സ്വീകരിക്കും. അതിനാൽ താങ്കൾ സ്വച്ഛത ഹി സേവ പ്രസ്ഥാനത്തിൽ പങ്കാളിയാവണമെന്നും പ്രധാനമന്ത്രി തന്റെ കത്തിൽ പറയുന്നു.
2014 ഗാന്ധി ജയന്തി ദിനം മുതലാണ് രാജ്യത്ത് സ്വച്ഛ് ഭാരത് അഭിയാൻ നിലവിൽ വന്നത്. പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാകുന്നത് അവസാനിപ്പിക്കുകയാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലക്ഷ്യം.