മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്ന് നടന്‍ ജോയ് മാത്യു. പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് താരം എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.
ഒരു വര്ഷം പൂർത്തിയാകുന്ന ഈ സമയത്ത് മുഖ്യമന്ത്രിക്ക് മാര്‍ക്കിടാന്‍ പിണറായി മുഖ്യമന്ത്രി ആയിട്ട് വേണ്ടേ, അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്ന് ജോയ് മാത്യു പറഞ്ഞു. ഒരു വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ പറയത്തക്ക പ്രതിച്ഛായ നഷ്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.