മാഡം ആരാണെന്ന് അയാള്‍ക്കറിയാം, പ്രമുഖരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു; അണിയറയില്‍ ഇങ്ങനേയും ചില കാര്യങ്ങള്‍ നടക്കുന്നു

Webdunia
ബുധന്‍, 12 ജൂലൈ 2017 (12:06 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ നീക്കങ്ങളെല്ലാം സൂഷ്മതയോടെ. അടുത്ത വിശ്വസ്തരോടോ സുഹൃത്തുക്കളോടോ ഒന്നും അറിയിക്കാതെയായിരുന്നു ദിലീപിന്റെ പ്രവൃത്തികള്‍ എല്ലാം. പിടിയിലായിട്ടും മറ്റ് പല പ്രമുഖരേയും രക്ഷിക്കാനുള്ള തന്ത്രത്തിലാണ് ദിലീപ് എന്ന് റിപ്പോര്‍ട്ടുകള്‍.
 
കേസിന്റെ തുടക്കം മുതല്‍ ‘മാഡം’ എന്നൊരാള്‍ ഉള്‍പ്പെട്ടിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയിലും ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും ഈ ‘മാഡം’ ഉണ്ടായിരുന്നു. എന്നാല്‍, വ്യക്തി വൈരാഗ്യം മൂലം താന്‍ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല. 
 
കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ‘മാഡ’ത്തെയും മറ്റ് പ്രമുഖരേയും രക്ഷപെടുത്താനാണ് ദിലീപ് ഇങ്ങനെ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മറ്റു പല പ്രമുഖരും കേസിനു പിന്നില്‍ ഉണ്ടെന്നാണ് സൂചനകള്‍. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.  
Next Article