ആയുധങ്ങള്‍ക്ക് പകരം പശുമാംസവും കൊണ്ടാണ് ഭീകരര്‍ വന്നതെങ്കില്‍ ആരും ജീവനോടെ ഉണ്ടാവില്ലായിരുന്നു: ഉദ്ധവ് താക്കര്‍

Webdunia
ബുധന്‍, 12 ജൂലൈ 2017 (11:40 IST)
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാത്ത കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. ആയുധങ്ങള്‍ക്ക് പകരം പശുമാംസവുമായാണ് ഭീകരര്‍ വന്നതെങ്കില്‍ ആരും ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം.
 
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉദ്ധവ് താക്കറെയും വിശ്വ ഹിന്ദു പരിഷത്തും ഉയര്‍ത്തിയത്. കായിക, സാംസ്‌കാരിക മേഖലകള്‍ വളര്‍ത്തുകയാണെന്നാണ് ബി ജെ പിയുടെ അവകാശവാദം. 
 
എന്നാല്‍ മതവും രാഷ്ട്രീയവും ചേര്‍ന്ന് ഭീകരാക്രമണങ്ങളുടെ രൂപത്തില്‍ എത്തിയിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു. ജമ്മു കശ്മീരിലെ അനന്ത്‌നഗില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഒരു സ്ത്രീയടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വന്നിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചിരുന്നു.
Next Article