മഹിജയുടെ കൂടെയായിരുന്നല്ലോ, എന്നിട്ടും ഞങ്ങളെ ശത്രുപക്ഷത്താക്കി: സമരം കൊണ്ട് എന്തുനേടിയെന്ന് ജി സുധാകരൻ

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (10:14 IST)
ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജയുടെ സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി സുധാകരൻ. സമരം കൊണ്ട് എന്ത് നേടിയെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. ആ അമ്മയോട് ഇത് പറഞ്ഞതല്ലേ. ഞങ്ങള്‍ അമ്മയുടെ കൂടെയായിരുന്നല്ലോ. എന്നിട്ട് അവരുടെ കൂടെയായിരുന്ന ഞങ്ങളെ ശത്രുപക്ഷത്താക്കിയെന്നും മന്ത്രി പറയുന്നു.
 
മഹിജയുടെ സമരമൊന്നും മലപ്പുറത്ത് ബാധിച്ചില്ല. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ഭൂരിഭാഗവും സ്ത്രീകളുടെ വോട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ പലതും വാസ്തവ വിരുദ്ധമാണെന്നും ജി സുധാകരൻ പറഞ്ഞു.
 
അവരെ കളിപ്പാവയായി വച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് ജിഷ്ണുവിന്റെ അമ്മാവൻ പറഞ്ഞത്. ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ല. ഇപ്പോൾ ചെയ്തത് സർക്കാർ നേരത്തേയും ചെയ്യുമായിരുന്നുവെന്ന് മന്ത്രി പറയുന്നു.
Next Article