മദ്യപിച്ചെത്തി വഴക്കിട്ട പിതാവ് മകനെ കുത്തിക്കൊന്നു

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (16:27 IST)
വീട്ടുതർക്കത്തിനിടെ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. തകഴി നിന്നാടി മണക്കുംതറ വീട്ടിൽ അജിത് മോഹൻ എന്ന മഹേഷ് ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അജിത്തിന്റെ പിതാവായ മോഹനനെ   പോലീസ് കസ്റ്റഡിയിലെടുത്തു. 
 
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ മോഹനൻവീട്ടിൽ ബഹളം വച്ചതായിരുന്നു വഴക്കിനു കാരണം. വാക്കുതർക്കത്തിനൊടുവിൽ മോഹനൻ അജിത്തിനെ അടുക്കളയിലിരുന്ന കറിക്കത്തി എടുത്ത് കുത്തുകയായിരുന്നു. 
 
ബഹളം കേട്ട് എത്തിയ നാട്ടുകാർ അജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മരിച്ച അജിത്. 
Next Article