മഞ്ജുവിന്റെ തലയിലുധിച്ച ബുദ്ധിയോ? ലക്ഷ്മി പ്രിയ പറഞ്ഞത് സത്യമാണ് ; നടി വ്യക്തമാക്കുന്നു

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (07:40 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തോടു കൂടി ശക്തിയാര്‍ജിച്ച സംഘടനയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലക്ഷ്മിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുകയാണ് സജിത മഠത്തില്‍. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ അംഗമാണ് സജിത. 
 
സംഘടന രൂപീകരിക്കുന്നത് ആ മേഖലയിലെ എല്ലാവരേയും അറിയിച്ചുകൊണ്ടല്ല. വളരെ കുറച്ച് പേരുടെ മനസ്സിലാണ് ഈ ഐഡിയ ഉദിച്ചത്. 20 പേരടങ്ങുന്ന ഒരു വാട്ട്സാപ് ഗ്രൂപ്പിലാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടന്നതെന്ന് സജിത വ്യക്തമാക്കുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സജിത കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
 
സംഘടന രൂപീകരിച്ച് കഴിഞ്ഞാല്‍ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് രജിസ്‌ട്രേഷന്‍ ആണ്. അത് പൂര്‍ത്തിയായാല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങും എന്നും സജിത വ്യക്തമാക്കുന്നുണ്ട്. സെപ്തംബര്‍ മാസത്തോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. അതിന് ശേഷം സിനിമ രംഗത്തുള്ള എല്ലാ സ്ത്രീകളേയും സംഘടനയിലേക്ക് ക്ഷണിക്കും. അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം എന്നും സജിത മഠത്തില്‍ പറയുന്നു.
Next Article