ഭർത്താവ് ഗള്‍ഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും, പിന്നെ അത് നടത്തും; സുറുമി ആളു കേമത്തിയാണ് !

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:32 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത യുവതി പൊലീസ് പിടിയില്‍. രാമമംഗലം മാറാടി കുരുവിപ്പനാൽ സുറുമി ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. ഓഹരി വിപണിയിൽ നിക്ഷേപിച്ചും, പലിശക്ക് നൽകിയും പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് സുറുമി തട്ടിപ്പ് നടത്തിയത്.
 
കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്ക് താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടെയാണ് സുറുമി പൊലീസിന്റെ പിടിയിലായത്. കോട്ടയത്ത് നിന്ന് 31 പവന്‍ സ്വർണവും, പത്തു ലക്ഷം രൂപയും സുറുമി തട്ടിയെടുത്തിട്ടുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്.
 
ഭർത്താവ് ഗൾഫിലാണെന്ന് പറഞ്ഞാണ് സുറുമി പരിചയം സ്ഥാപിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി പരിചയപ്പെട്ട ശേഷം ഇയാളുടെ ഏഴര പവന്‍ സ്വർണവും സുറുമി തട്ടിയെടുത്തിരുന്നു. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഇരട്ടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണവും സ്വർണവും തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
 
വിശ്വാസം നേടിയെടുക്കുന്നതോടെ ആളുകളിൽ നിന്നും കൂടുതൽ പണം തട്ടിയെടുത്ത ശേഷം സ്ഥലത്ത് നിന്നും മുങ്ങുന്നതാണ് സുറുമിയുടെ പതിവ്. കാസർകോട് നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ സുറുമിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article